Kerala
കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം. പാലാ പൂഞ്ഞാറിലെ വസതിയിലാണ് പ്രതിഷേധം.
സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകരെ നേരിടാൻ ബിജെപി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പി.സി.ജോർജിനും ഷോൺ ജോർജിനെതിരെയും വിമർശനം. ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിലാണ് ഇരുവർക്കുമെതിരെ വിമർശനം ഉയർന്നത്.
ഇവരുടെ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരെയും കെ.സുരേന്ദ്രനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു.
കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. വി. മുരളീധരന്റെ ജയം മികച്ച മാതൃകയാണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ പറഞ്ഞു.
Kerala
കോട്ടയം: പാലായിൽ മികച്ച വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജ്. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഷോൺ ജോർജ് പറഞ്ഞു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു.
എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോൺ ഇക്കാര്യത്തിൽ സഭകൾക്ക് ആകുലതകൾ ഉണ്ടെങ്കിൽ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എട്ട്-15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറിൽ പി .സി.ജോർജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷോൺ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദീപിക പത്രത്തെയും ബിഷപ്പുമാരെയും ബിജെപി നേതാക്കളായ പി.സി. ജോര്‍ജും ഷോണ്‍ ജോര്‍ജും കടന്നാക്രമിച്ചത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രിസ്മസിന് കേക്ക് നല്‍കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നത് ബിജെപിയുടെ ശൈലിയാണെന്നും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിക്കളയാം എന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.
കാഞ്ഞിരപ്പള്ളി, പാലാ രൂപതകള്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ല. ഭീഷണി കൊണ്ട് വരുതിക്ക് നിര്‍ത്താമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. വടക്കേ ഇന്ത്യയില്‍ കാണുന്ന പ്രത്യേക രോഗമാണിത്. ഉത്തരവാദിത്തമില്ലെങ്കില്‍ ബിജെപി തള്ളിപ്പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാ പൗരന്മാര്ക്കും ജനാധിപത്യ അവകാശമുണ്ട്. അത് ബിഷപ്പുമാര്‍ ആണെങ്കിലും അങ്ങനെയാണ്. സഭാ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭ മേല്‍ അധ്യക്ഷന്‍മാര്‍ക്കുണ്ട്. അഭിപ്രായപ്രകടനം നടത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിലപ്പോകില്ല. ജോര്‍ജിന്റെ അഭിപ്രായം അത്തരത്തില്‍ ഒന്നായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കൈമാറുന്നതിനുള്ള വിലക്ക് തുടരും.
ബിജെപി നേതാവ് ഷോൺ ജോർജിന് രേഖകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 21 വരെ നീട്ടി.
രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജാണ് കോടതിയെ സമീപിച്ചത്.
Kerala
കോട്ടയം: പി.സി. ജോര്‍ജിനൊപ്പം കോട്ടയം ജില്ലയില്‍ മുന്നേറാന്‍ ബിജെപി. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെയും തൊട്ടടുത്ത മണ്ഡലമായ പാലായില്‍ മകനും ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജിനെയും സ്ഥാനാര്‍ഥിയാക്കി.
ഒരുവര്‍ഷം മുമ്പാണ് പി.സി. ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ഇതോടെ, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭരണവും നിരവധി പഞ്ചായത്തുകളില്‍ അഞ്ചിലധികം അംഗങ്ങളെയും ലഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഗണ്യമായ വോട്ടു വര്‍ധനയുമുണ്ടായി.
ദീര്‍ഘകാലം എംഎല്‍എയായ പി.സി. ജോര്‍ജിനു മണ്ഡലത്തിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജോര്‍ജ് 41,049 വോട്ടുകള്‍ നേടിയിരുന്നു.
ഷോണ്‍ ജോര്‍ജ് നേരത്തെ തന്നെ പാലായില്‍ മത്സരിക്കുമെന്നുറപ്പായിരുന്നു. അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.ഷോണ്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന പൂഞ്ഞാര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്ന തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളും മുമ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭരണങ്ങാനം കടനാടും പഞ്ചായത്തും ഇപ്പോള്‍ പാലാ മണ്ഡലത്തിലാണെന്നുള്ളതാണ് ഷോണിന്റെ പ്രതീക്ഷ.
Kerala
കൊച്ചി: സിഎംആര്‍എല്‍ - മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിലെ കുറ്റപത്രത്തില്‍ ഉൾപ്പെട്ടിട്ടുള്ള കൈക്കൂലിപ്പണം കൈപ്പറ്റിയവരുടെ പട്ടിക ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി അനുവദിച്ചു.
വീണാ വിജയന് മൂന്നാം പ്രതിയായി എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ നിരവധി ആളുകള്‍ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു.
ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നൽകിയ ഹര്‍ജിയാണു കോടതി അനുവദിച്ചത്.
Kerala
കൊച്ചി: മാസപ്പടി കേസിലെ രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പടെയുള്ളവർ പ്രതികളാണ്.
രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമതീർപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ഷോൺ ജോർജ് നൽകിയ ഹർജിയിലെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: മുനമ്പം വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരേ വഖഫ് സംരക്ഷണസമിതി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരണമെന്നു ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അറിയിച്ചു.
മുനമ്പം ഭൂമി വഖഫ് വകയല്ല എന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരേയാണു വഖഫ് സംരക്ഷണസമിതി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വഖഫ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരേണ്ടതു പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.